Categories

Financial Aid of Rs 50,000 for families of those who died of COVID-19

കേരളത്തില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ഉറ്റവര്‍ക്ക് ധനസഹായം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

50,000 രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനാണ് തീരുമാനം. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കൊവിഡ് ദുരന്തമായി പ്രഖ്യാപിച്ച്‌ ഉത്തരവ് പിന്‍വലിക്കുന്നത് വരെയുള്ള മരണങ്ങള്‍ക്ക് ധനസഹായം ബാധകമാണ്.കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതായും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൊവിഡ് ബാധിച്ച്‌ 30 ദിവസത്തില്‍ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന് അനുസരിച്ചാണ് കേരളവും ധനസഹായം നല്‍കി തുടങ്ങിയത്. കൊവിഡ് ബാധിച്ച്‌ 30 ദിവസത്തിനുള്ളിലുള്ള എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കാം എന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം വരുന്നതിനു മുൻപുള്ള മരണസര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കും. മരണ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തവര്‍ക്ക് കമ്മിറ്റിയെ സമീപിക്കാം. പട്ടിക സമഗ്രമായി പുതുക്കാന്‍ ജില്ലാതലത്തില്‍ സമിതികളുടെ രൂപീകരണം ഉടന്‍ പൂർത്തിയാക്കും.
Submit Your Claim

Covid -19 Ex-gratia Notification

കോവിഡ് മരണം…..
ധനസഹായത്തിനുള്ള അപേക്ഷ നൽകുന്നതിന് വെബ്സൈറ്റ് സജ്ജമായി.
www.relief.kerala.gov.in


കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നൽകുന്നതിനുള്ള വെബ്സൈറ്റ് സജ്ജമായിയിട്ടുണ്ട് www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകർ താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കേണ്ടതാണ്.

1. കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് (ICMR നൽകിയ മരണ സർട്ടിഫിക്കറ്റ്, Death Declaration Document)
2. അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ
3. അനന്തിരാവകാശ സർട്ടിഫിക്കറ്റ് ലഭ്യാമാണെങ്കിൽ ആയതിന്റെ പകർപ്പ്.


മരണപ്പെട്ടവരുടെ അടുത്ത ബന്ധുവാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർ അപേക്ഷകർ സമർപ്പിച്ച രേഖകളും വസ്തുതയും പരിശോധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അപേക്ഷ പരിശോധിച്ച് അന്തിമ അംഗീകാരം നൽകും. ആ പരിശോധനക്ക് ശേഷം മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപയും കോവിഡ് ബാധിച്ച മരണപ്പെടുന്ന വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 36 മാസക്കാലത്തേക്ക് പ്രതിമാസം 5000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. സമർപ്പിച്ച അപേക്ഷയുടെ തത്സ്ഥിതി പരിശോധിക്കാനുള്ള സംവിധാനവും ലഭ്യമാണ്.

Submit Your Claim

കോവിഡ് ബാധിച്ചു മരിച്ചവർക്കുള്ള ധനസഹായം ലഭിക്കുന്ന അടുത്ത ബന്ധുക്കൾ ആരെന്ന് വെക്തമാക്കി സർക്കാർ ഉത്തരവ് ‍

കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവിന് 50,000 രൂപ അനുവദിച്ച സാഹചര്യത്തിൽ പണം കൈപ്പറ്റേണ്ട അടുത്ത ബന്ധു ആരെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. മരിച്ചത് ഭാര്യയാണെങ്കിൽ ഭർത്താവിനും ഭർത്താവാണെങ്കിൽ ഭാര്യക്കും ധനസഹായം അനുവദിക്കും. ‍

മാതാപിതാക്കൾ കോവിഡ് ബാധിച്ച് മരിച്ചാൽ മക്കൾക്ക് തുല്യമായി ധനസഹായം വീതിച്ച് നൽകും. മരിച്ചയാൾ വിവാഹിത​നല്ലെങ്കിൽ മാതാപിതാക്കൾക്ക് തുല്യമായി വീതിച്ച് നൽകണം​. ‍

മരിച്ചയാളുടെ ഭാര്യയും മക്കളും ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ലെങ്കിൽ മരിച്ച വ്യക്തിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന സഹോദരങ്ങൾക്ക് ധനസഹായം തുല്യമായി വീതിച്ച് നൽകും. ‍

കോവിഡ് മൂലം മരിച്ച വ്യക്തിയുടെ കുടുംബത്തിൽ ഭാര്യ/ ഭർത്താവ്/ മക്കൾ എന്നിവർക്കൊപ്പം ആശ്രിതരായ മാതാപിതാക്കൾകൂടി ഉണ്ടെങ്കിൽ അവർക്കും ആനുപാതികമായി ധനസഹായം അനുവദിക്കാം

Submit Your Claim

Share this page

COVID Helpdesk Parish News Posts