ഇടവക കേന്ദ്രസമിതി അറിയിപ്പുകൾ
🔴പരിശുദ്ധ കുർബ്ബാന യുടെ തിരുനാളിനോടനു ബന്ധിച്ച് പ്രദക്ഷിണത്തിനു വേണ്ട അലങ്കാരങ്ങൾ നടത്തുന്നതിനായി വാഴക്കുലയും തെങ്ങിൻ കുലയും സംഭാവന ചെയ്യുവാൻ താല്പര്യമുള്ള ഇടവകാംഗങ്ങളുടെ പേര് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു( 2/6/2023 ന് മുമ്പായി പേര് നൽകണം)
———————————
🔴 പത്താം ക്ലാസ്, പ്ലസ് ടു,സ്റ്റേറ്റ് സിലബസ് ഫുൾ A+, CBSE സിലബസ് ICSE സിലബസ് 90% ത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കിയ കുട്ടികളുടെ പേരും കുടുംബയൂണിറ്റിന്റെ പേരും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും(PDF) 2/ 6 /2023നകം പാരിഷ് ഓഫീസിൽ എത്തിക്കണം
——————————
🔴 കുടുംബയൂണിറ്റിലെ 9 ഭാരവാഹികളുടെയും കൂടാതെ ബ്ലോക്ക് ലീഡേഴ്സിന്റെയും പാസ്പോർട്ട് സൈസ് ഫോട്ടോയും പേരും ഔദ്യോഗിക സ്ഥാനവും ജൂൺ 15 നകം പാരിഷ് ഓഫീസിൽ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
——————————-
🔴 1/ 6/ 2023 വ്യാഴാഴ്ച 7 മണിക്ക് ബ്ലോക്ക് ലീഡേഴ്സിന്റെ യോഗം പാർലർ ഹാളിന്റെ മുന്നിൽ വച്ച് കൂടുന്നതായിരിക്കും 9 ബ്ലോക്കിന്റെയും ലീഡേഴ്സ് നിർബന്ധമായും ഇതിൽ പങ്കെടുക്കണം
💐 പ്രായമായവർക്ക് ദിവ്യകാരുണ്യം സ്വീകരിക്കുവാനും, കുമ്പസാരിക്കുവാനുമുള്ള സൗകര്യം അച്ചൻമാർ ഒരിക്കിയിട്ടുണ്ട്. യൂണിറ്റ് ഭാരവാഹികൾ അംഗങ്ങളെ അറിയിക്കുക. താത്പര്യമുള്ള കുടുംബങ്ങൾ വികാരിയച്ചനെ വ്യക്തിപരമായി വിളിച്ച്
വിവരങ്ങൾ അറിയുക
💐 അമലോത്ഭവ മരണാനന്തരസംഘത്തിൽപ്പെട്ട ആരെങ്കിലും മരണപ്പെട്ടാൽ അറിയിപ്പിൽ A എന്നുകൂടി ചേർത്തിരിക്കും. ഈ സംഘത്തിൽഉള്ള വ്യക്തിയാണ് എന്നു മനസിലാക്കുന്നതിനുവേണ്ടിയാണ്.
സ്നേഹമുള്ള ഇടവകാംഗങ്ങളെ സ്വസ്തി ദ്വൈമാസികയിലേക്ക് പ്രസിദ്ധീകരിക്കുന്നതിന് നിങ്ങളുടെ രചനകളും ലേഖനങ്ങളും പരസ്യങ്ങളും പാരീഷ് ഓഫീസിലോ swasthieditorial@gmail.com എന്ന E-Mail ലേക്കോ ലഭ്യമാക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു… ഓൺലൈൻ പരസ്യനിരക്ക് full page Rs.1000/-; half page Rs.500/-