Categories

Farewell for Rev. Fr. Tinu Antony Veluthedath OCD

പ്രിയപ്പെട്ട കൊച്ചച്ചന് യാത്രാമൊഴി!

ഏറ്റവും സ്നേഹം നിറഞ്ഞ ഇടവക അംഗങ്ങളെ , കഴിഞ്ഞ 11 മാസമായി നമ്മുടെ ഇടവകയിൽ സഹവികാരിയായി സ്തുത്യാർഹമായ സേവനം ചെയ്യുകയായിരുന്നു നമ്മുടെ ടിനു അച്ചൻ ( Rev. Fr. Tinu Antony Veluthedath OCD ) ഉപരിപഠനാവശ്യവുമായ് ബന്ധപ്പെട്ടു നമ്മിൽ നിന്നും തത്ക്കാലികമായ് പോകുകയാണ് . 2020 ജൂലൈ 28 നു ആണ് ബഹുമാനപ്പെട്ട ടിനു അച്ചൻ നമ്മുടെ ഇടവകയിൽ സഹവികാരിയായി ഉത്തരവാദിത്വം ഏറ്റെടുത്തത് . ഈ കോവിഡ് കാലത്തു ബഹുമാനപ്പെട്ട വികാരിയച്ഛനുമായി ചേർന്ന് നിന്നുകൊണ്ട് അഭിനന്ദനാർഹമായ സേവനം ആണ് ടിനു അച്ചൻ മഞ്ഞുമേൽ ഇടവകയ്ക്ക് വേണ്ടി കാഴ്ചവെച്ചത്.

ഇന്ന് ജൂൺ 27 ഞായറാഴ്ച അച്ചനു യാത്രയപ്പ് നൽകുമ്പോൾ ഒരു പാട് സ്നേഹത്തോടെയും , നന്ദിയോടും , പ്രാർത്ഥനയോടും കൂടെ , അച്ചൻ ഇനി ഏറ്റെടുക്കാൻ പോകുന്ന എല്ലാ ഉത്തരവാദിത്വങ്ങളും നല്ല ഇടയന്റെ മനസോടെ പൂർത്തീകരിക്കുവാൻ ഉള്ള കൃപ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു …

ഒരായിരം നന്ദി !

For more pictures, Click here »

കഴിഞ്ഞ 11 മാസ കാലയളവിൽ അച്ചൻ നൽകിയ സേവനങ്ങളെ കോർത്തിണക്കി ഇടവകയിലെ യൂത്ത് വിങ് തയ്യാറാക്കിയ ഒരു ലഖു വീഡിയോ

വിശുദ്ധ ബലിയും യാത്രയപ്പ് മീറ്റിങ്ങും

Share this page

Events Parish News Posts