Career Guidance Seminar & Free Aptitude Test for Class 10th, 11th & 12th grade students

Under the leadership of the Manjummel Parish Education Committee, a Career Guidance Seminar & Free Aptitude Test was held on Sunday, May 31, 2026, at 9:00 AM at the Carmel Hall.
The seminar was led by Mrs. Saritha James (Educator & Principal). This session was specially designed for students who had completed their 10th, 11th, and 12th grades.
.
VIEW / DOWNLOAD THE SEMINAR CONTENT IN PDF

കരിയർ ഗൈഡൻസ് & സൗജന്യ അഭിരുചി പരീക്ഷ
മഞ്ഞുമ്മൽ ഇടവക വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽകരിയർ ഗൈഡൻസ് & സൗജന്യ അഭിരുചി 31.05.2026 രാവിലെ 9 മണിക്ക് കാർമൽ ഹാളിൽ വച്ച് നടത്തപ്പെട്ടു . സെമിനാറിനു നേതൃത്വം നൽകിയത് പ്രശസ്ത എജുക്കേറ്റർ ആയ Mrs സരിത ജെയിംസ് ആണ് . 10th, 11th, 12th കഴിഞ്ഞ കുട്ടികൾക്കായി ആണ് ഈ സെമിനാര് സംഘടിപ്പിച്ചത് .
വിദ്യാർത്ഥികളുടെ വ്യക്തിത്വം, കഴിവ്, അഭിരുചി, പ്രചോദനം, ഭാവി തൊഴിൽ ലക്ഷ്യങ്ങൾ എന്നിവ തിരിച്ചറിയാൻ സഹായിക്കുന്ന രീതിയിൽ, പ്രശസ്ത മനഃശാസ്ത്രജ്ഞരായ ജോൺ എൽ. ഹോളണ്ട്, റോബർട്ട് സ്റ്റേൺബർഗ്, ഹോവാർഡ് ഗാർഡ്നർ എന്നിവരുടെ സിദ്ധാന്തങ്ങളും മനഃശാസ്ത്ര സമീപനങ്ങളും അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഒരു സമഗ്ര കരിയർ മാർഗനിർദേശ പരിപാടിയാണ് ഈ Career Guidance & Free Aptitude Testing Seminar.

പരിപാടിയുടെ ആദ്യഘട്ടത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിത്വവും പ്രചോദന ശേഷിയും മനസ്സിലാക്കുന്നതിന് പ്രാധാന്യം നൽകുന്നു.
ആത്മവിശ്വാസം, സ്വപ്നങ്ങൾ കാണാനുള്ള മനസ്സ്, വ്യക്തമായ ജീവിതദർശനം എന്നിവ വളർത്തുകയാണ് ഈ ഘട്ടത്തിന്റെ പ്രധാന ലക്ഷ്യം.
രണ്ടാം ഘട്ടത്തിൽ, പ്രശസ്ത മനഃശാസ്ത്രജ്ഞനായ ജോൺ എൽ. ഹോളണ്ടിന്റെ Vocational Personality Theory അടിസ്ഥാനമാക്കിയുള്ള സൗജന്യ അഭിരുചി പരീക്ഷ (Aptitude & Vocational Personality Assessment) നടത്തപ്പെടുന്നു. മൂന്ന് അക്ഷരങ്ങളിലൂടെ തൊഴിൽ വ്യക്തിത്വത്തെ നിർവചിക്കുന്ന ഹോളണ്ടിന്റെ രീതിപ്രകാരം, വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പഠന-തൊഴിൽ മേഖലകൾ തിരിച്ചറിയാൻ സാധിക്കുന്നു.

തുടർന്നുള്ള സെഷനുകളിൽ നാലാം വ്യവസായ വിപ്ലവവുമായി (Fourth Industrial Revolution) ബന്ധപ്പെട്ട ഭാവി തൊഴിലവസരങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം നൽകുന്നു. പ്രത്യേകിച്ച് താഴെപ്പറയുന്ന വളർച്ചാ മേഖലകളെക്കുറിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്തുന്നു:
* (Artificial Intelligence – AI)
* ആരോഗ്യപരിചരണവും മെഡിക്കൽ ടെക്നോളജിയും
* കാലാവസ്ഥാ ശാസ്ത്രവും പരിസ്ഥിതി പഠനവും
* പുനരുപയോഗ ഊർജ്ജ മേഖലകൾ
* റോബോട്ടിക്സും ഓട്ടോമേഷനും
* ഡാറ്റ സയൻസും സൈബർ സുരക്ഷയും
* ബയോടെക്നോളജിയും ഭാവി സാങ്കേതിക വിദ്യകളും
കൂടാതെ, സ്കോളർഷിപ്പുകൾ, എൻട്രൻസ് പരീക്ഷകൾ, പ്രോജക്ട് ഫെല്ലോഷിപ്പുകൾ, റിസർച്ച് ഫെല്ലോഷിപ്പുകൾ, സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, സർക്കാർ അംഗീകൃത പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചും വിശദമായ അവബോധം നൽകുന്നു.
സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്, ആർട്സ്, ഗണിതശാസ്ത്രം, എഞ്ചിനീയറിംഗ് തുടങ്ങി എല്ലാ മേഖലകളിലുമുള്ള പുതിയ തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ ധാരണ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കുകയാണ് ഈ പരിപാടിയുടെ മറ്റൊരു ലക്ഷ്യം.
വളരെ അധികം സാമ്പത്തിക ചിലവുകൾ ഇല്ലാതെയും, ശരാശരി മാർക്കോടെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുപോലും, ശരിയായ മാർഗനിർദേശവും കഴിവ് പരിശീലനവും ലഭിച്ചാൽ ഉയർന്ന പദവികളിലും മികച്ച തൊഴിൽ മേഖലകളിലും എത്തിച്ചേരാൻ കഴിയുമെന്ന് ഈ സെമിനാർ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസത്തെ സാമ്പത്തിക ഭാരമെന്ന നിലയിൽ കാണാതെ, ബുദ്ധിപരവും പ്രായോഗികവുമായ സമീപനത്തിലൂടെ വിജയത്തിലേക്കുള്ള വഴികൾ കണ്ടെത്താൻ ഈ പരിപാടി സഹായിക്കുന്നു.
ലത്തീൻ കത്തോലിക്ക സമൂഹത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ആൺകുട്ടികളിൽ ഉയർന്ന വിദ്യാഭ്യാസത്തിലേക്കുള്ള താൽപര്യം കുറയുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ, വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വിദ്യാഭ്യാസ ബോധവൽക്കരണം സൃഷ്ടിച്ച് സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം രൂപം കൊണ്ടിരിക്കുന്നത്.
സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനും ഭാവി വളർച്ചയ്ക്കുമായി
എടുത്തിരിക്കുന്ന ഒരു മഹത്തായ സംരംഭമാണിത്.
നന്ദി.
Activities Career Guidance & Job Opportunities Events Parish News Posts


