Categories

Nov 5 2023 – Mission Sunday Activities

ഏറ്റവും പ്രിയപ്പെട്ടവരെ, മിഷൻ ഞായറിന്റെ ആഘോഷത്തിൽ സർവ്വത്രിക സഭയോടൊപ്പം നാമും ഒന്നിച്ചു ചേരുകയാണ്. സഭയുടെ പ്രേഷിത പ്രവർത്തനത്തിൽ, ദൈവ രാജ്യത്തിൻറെ പങ്കുവെയ്പ്പിൽ, പാവപ്പെട്ട മനുഷ്യർക്ക്, വിധവയുടെ ചില്ലിക്കാശു പോലെ നാമും പങ്കുവയ്ക്കുകയാണ്. ഒത്തിരി സ്നേഹത്തോടെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. പ്രഭാതഭക്ഷണ നാം ഒരുക്കുന്നു. സാധിക്കാവുന്നവരെല്ലാം ഇതിൽ പങ്കുകൊള്ളണമെന്ന് അഭ്യർത്ഥിക്കുകയാണ്.കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വ്യത്യസ്തമായ കളികളും പരിപാടികളും ഉൾപ്പെടുത്തിയിരിക്കുകയാണ്. പാവപ്പെട്ടവരെ സഹായിക്കുവാനുള്ള സഭയുടെ ഉദ്യമത്തിൽ നമുക്കും പങ്കുചേരാം. മിഷൻ ഞായറിന്റെ എല്ലാ സന്തോഷവും അനുഗ്രഹങ്ങളും ആശംസിക്കുന്നു. ഒന്നായിരിക്കാം…. പങ്കുവയ്ക്കാം…. കൂടെ നടക്കാം…..പകുത്തു നൽകാം. ഇതിനായി സഹകരിക്കുന്ന കുടുംബയൂണിറ്റുകൾ, ഇടവകയിലെ മറ്റ് സംഘടനകൾ, മതബോധന വിഭാഗം, എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. നിങ്ങളുടെ പങ്കുവെപ്പിന്റെ മനസ്സിന് ദൈവം നിങ്ങളെ തന്റെ പങ്കുവെയ്പ്പിലും പങ്കാളിയാക്കി തീർക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ,നന്ദിയോടെ , വികാരിയച്ചൻ

Share this page

Activities Events Parish News Posts