നമ്മുടെ ദേവാലയത്തിലെ സൗണ്ട് സിസ്റ്റം നവീകരിക്കുന്നതിനായുള്ള ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ഇടവകയിൽ “Biriyani Challenge” മെയ് 22 ഞായറാഴ്ച നടത്തപ്പെട്ടു . ഇടവക അംഗങ്ങൾ ഇതിൽ ആത്മാർത്ഥമായി സഹകരിച്ചു . 1500 റോളം ബിരിയാണി പാർസലുകൾ യൂണിറ്റുകളിലേയ്ക്ക് നൽകി . ഒരു പാർസൽ നു 120 രൂപ വരുന്ന കൂപ്പണുകൾ യൂണിറ്റ് ഭാരവാഹികൾ നേരത്തെ തന്നെ വിതരണം ചെയ്തു . അതനുസരിച്ചു യൂണിറ്റിലെ ഭവനങ്ങളിൽ May 22 ഉച്ചയോടു കൂടി ബിരിയാണി എത്തിച്ചു നൽകി. ഇതിൽ സഹകരിച്ചു എല്ലാവര്ക്കും നന്ദി അറിയിച്ചു കൊള്ളുന്നു.