ഈശോയിൽ പ്രിയപെട്ടവരെ,
ഒരുവർഷംകൂടികടന്നുപോകുകയാണ്…….അസ്വസ്ഥതകൾക്കും, പ്രതികൂലസാഹചര്യങ്ങൾക്കും എതിരെ കരങ്ങൾ ചേർത്തുപിടിച്, കൂടെയുള്ളവർക്ക് കൂട്ടായിരുന്ന്, പരസ്പരംസഹായിച്, നടന്നുനീങ്ങിയ ഒരു വർഷം. ദൈവം നൽകിയ എല്ലാ നന്മകൾക്കും നന്ദി പറയണം…… മറ്റുള്ളവരിലൂടെ ലഭിച്ച നന്മകൾക്ക് നന്ദിപറയണം….. അതോടൊപ്പം പ്രതികൂല സാഹചര്യങ്ങളെയും, വ്യക്തികളേയും മറന്നുപോകരുത്. നമ്മുടെ പക്വതയും, ധൈര്യവും, ക്ഷമയും, അറിവും, കഴിവും, ശക്തിയും,കഴിവുകേടും,കുറവുകളും തിരിച്ചറിഞ്ഞ അവസരങ്ങളായിരുന്നു അവ.
പുതിയൊരു വര്ഷത്തിലേക്ക്കടക്കുമ്പോൾ, സാമൂഹികവും, രാഷ്ട്രിയവും,മതപരവുമായ വിരുദ്ധ സാഹചര്യങ്ങളാണ് നമ്മുടെ മുൻപിലുള്ളത്. വയ്ക്കുന്ന ചുവടുകൾ കൃത്യമായിരിക്കട്ടെ. ശുഭചിന്തകളിലൂട ദുഷ്ചിന്തകളെ നമ്മുക്ക് ദൂരെയകറ്റാം. മങ്ങിയ പ്രകാശത്തിൽനിന്ന് പ്രഭാപൂർണമായ പ്രകാശത്തിലൂടെ ചരിക്കാൻ നമുക്കാവട്ടെ. പുതിയൊരുവർഷത്തിൽ എല്ലാം നല്ലതിനായിരിക്കട്ടെയെന്ന് ആശംസിക്കുന്നു.
HAPPY NEW YEAR 2025!
