മഞ്ഞുമ്മൽ ഇടവക ദേവാലയത്തിലെ ദേവാസ്ത വിളി അംഗങ്ങൾ

നമ്മുടെ ഇടവകയിലെ ദേവാസ്തു വിളി സംഘത്തെ ഇന്ന് (Mar 23, 2025 Sunday) രാവിലെ ആറുമണിയുടെ കുർബാനയ്ക്ക് ശേഷം ആദരിച്ചു.

ദേവാസ്തവിളി
പതിനാറാം നൂറ്റാണ്ടുമുതൽ കേരളത്തിന്റെ തീരദേശങ്ങളിൽ സജീവമായി നിലനിന്നിരുന്നതും പീന്നീട് ശോഷിച്ചതും ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലുള്ളതുമായ അനുഷ്ഠാനാകർമം. ഇൗശോ സഭാംഗമായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറും ശിഷ്യരുമാണു ദേവാസ്തവിളിയുടെ പ്രചാരകർ എന്നതാണു ചരിത്രം. ദേവാസ്തവിളിയിലെ വാക്കുകളും ദേവാസ്ത എന്ന വാക്കിന്റെ ഉത്ഭവും പരിശോധിച്ച ചരിത്രകാരന്മാരുടെ നിഗമനമാണിത്.
നോമ്പിന്റെ ആദ്യദിനം മുതൽ ഈസ്റ്റർ വരെ നീളുന്ന പൗരാണിക ക്രൈസ്തവ ആചാരം മധ്യകാലഘട്ടത്തിൽ ഈസ്റ്റർനോമ്പിന് അവതരിപ്പിച്ചിരുന്ന ക്രൈസ്തവ പാരമ്പര്യ ചടങ്ങാണ്. പ്രത്യേക പ്രാർഥനകളും നോമ്പും പരിത്യാഗപ്രവൃത്തികളും നടത്തിയാണ് ദേവാസ്തവിളിക്കായി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്. സുറിയാനി,പോർച്ചുഗീസ്,ലാറ്റിൻ,തമിഴ്,മലയാളം തുടങ്ങിയ ഭാഷകളിലെ വാക്കുകൾ ദേവാസ്തവിളിയിൽ ഉപയോഗിക്കുന്നു. കൊച്ചിയിലെ തീരപ്രദേശങ്ങളിൽ ഇന്നും ദേവാസ്തവിളി അനുഷ്ഠിച്ചു വരുന്നു.
രാത്രിയുടെ അന്ത്യയാമങ്ങളിൽ നാടെങ്ങും ചുറ്റിനടന്നു ദേവാസ്ത സംഘം വിളിച്ചുപാടുന്നതു മനുഷ്യന്റെ മരണത്തെയും അന്ത്യവിധിയെയും ശിക്ഷകളെയും തീ നരകത്തെയും കുറിച്ചാണ്. ഇവരുടെ ലക്ഷ്യമാകട്ടെ, അനുതാപത്തിലേക്കും അതുവഴി ജീവിതനവീകരണത്തിലേക്കുമുള്ള ക്ഷണം നൽകുകയും
