ഈശോയിൽ പ്രിയപെട്ടവരെ,
ഒരുവർഷംകൂടികടന്നുപോകുകയാണ്…….അസ്വസ്ഥതകൾക്കും, പ്രതികൂലസാഹചര്യങ്ങൾക്കും എതിരെ കരങ്ങൾ ചേർത്തുപിടിച്, കൂടെയുള്ളവർക്ക് കൂട്ടായിരുന്ന്, പരസ്പരംസഹായിച്, നടന്നുനീങ്ങിയ ഒരു വർഷം. ദൈവം നൽകിയ എല്ലാ നന്മകൾക്കും നന്ദി പറയണം…… മറ്റുള്ളവരിലൂടെ ലഭിച്ച നന്മകൾക്ക് നന്ദിപറയണം….. അതോടൊപ്പം പ്രതികൂല സാഹചര്യങ്ങളെയും, വ്യക്തികളേയും മറന്നുപോകരുത്. നമ്മുടെ പക്വതയും, ധൈര്യവും, ക്ഷമയും, അറിവും, കഴിവും, ശക്തിയും,കഴിവുകേടും,കുറവുകളും തിരിച്ചറിഞ്ഞ അവസരങ്ങളായിരുന്നു അവ.
പുതിയൊരു വര്ഷത്തിലേക്ക്കടക്കുമ്പോൾ, സാമൂഹികവും, രാഷ്ട്രിയവും,മതപരവുമായ വിരുദ്ധ സാഹചര്യങ്ങളാണ് നമ്മുടെ മുൻപിലുള്ളത്. വയ്ക്കുന്ന ചുവടുകൾ കൃത്യമായിരിക്കട്ടെ. ശുഭചിന്തകളിലൂട ദുഷ്ചിന്തകളെ നമ്മുക്ക് ദൂരെയകറ്റാം. മങ്ങിയ പ്രകാശത്തിൽനിന്ന് പ്രഭാപൂർണമായ പ്രകാശത്തിലൂടെ ചരിക്കാൻ നമുക്കാവട്ടെ. നമ്മുടെ സ്വപ്നങ്ങളെ ഒരിക്കൽക്കൂടി ചേർത്തുവയ്ക്കാം. ദൈവവിശ്വാസത്തെ മുറുകെപ്പിടിക്കാം. ഇത് കുറിക്കുമ്പോൾ, വായിക്കുമ്പോൾ, അവൻറെ സംരക്ഷണമില്ലെങ്കിൽ ഒന്നും സാധ്യമല്ലെന്ന് അംഗീകരിക്കാം. നല്ല ചിന്തകളിലൂടെ, ആശയങ്ങളിലൂടെ, വൃത്തികളിലൂടെ, പ്രതീക്ഷയുടെ വർഷത്തിന് രൂപം കൊടുക്കാം. പരസ്പരം ബഹുമാനിക്കാം , അംഗീകരിക്കാം, അപരനും സഹജനും നിരക്കാത്തത് ഉപേക്ഷിക്കാം. അയൽവാസിയുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ നിന്റെ വീട്ടിലും സംഭവിക്കാവുന്ന ദൂരത്താണെന്ന് തിരിച്ചറിയാം.
ഈയൊരുവര്ഷം സഹായിച്ചവരെയും കൂടെനിന്നവരേയും സ്നേഹത്തോടെ നന്ദിയോടെ ഓർക്കുന്നു. ദൈവകരങ്ങളിൽ സമർപ്പിക്കുന്നു. ഇനിയും ഒരുമിച്ചായിരിക്കാം, ഒന്നുചേർന്നുപ്രവത്തിക്കാം. തടസ്സങ്ങളെ ഒന്നുചേർന്ന് ദൂരീകരിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.
പുതിയൊരുവർഷത്തിൽ എല്ലാം നല്ലതിനായിരിക്കട്ടെയെന്ന് ആശംസിക്കുന്നു. ഒത്തിരിസ്നേഹത്തോടെ, പുതുവർഷാശംസയോടെ, ടൈറ്റസച്ചൻ

