മഞ്ഞുമേൽ അമലോത്ഭവ മാതാവിനോടുള്ള നൊവേന
ഓഗസ്റ്റ് 13 2022 ശനിയാഴ്ച നമ്മുടെ ഇടവകയിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ നൊവേന ആരംഭിക്കുന്നു. അന്ന് മുതൽ എല്ലാ ശനിയാഴ്ച്ചകളിലും വൈകുന്നേരം 5:30 pm മണിക്ക് നമ്മുടെ ഇടവകയിൽ വിശുദ്ധ കുർബ്ബാനയും പരിശുദ്ധ അമലോത്ഭവമാതാവിന്റെ നൊവേനയും ആശിർവാദവും ഉണ്ടായിരിക്കുന്നതാണ് .
പ്രിയപ്പെട്ടവരെ, ഒത്തിരി നാളത്തെ പ്രാർത്ഥനകൾക്കു ശേഷം, മേലധികാരികളോടും ഇടവക അംഗങ്ങളോടും ആലോചിച്ച് നാം ഒന്ന് ചേർന്ന് ഒരു പുതിയ ചുവടു കൂടി മുന്നോട്ടുവയ്ക്കുകയാണ്. 156 വർഷങ്ങളായി പലരും ആഗ്രഹിച്ചിരുന്ന പ്രാർത്ഥിച്ചിരുന്ന ഒരു കാര്യത്തിലേക്ക് കടക്കുകയാണ്. പ്രിയപ്പെട്ടവരെ, ഇത് നമുക്ക് ചരിത്ര മുഹൂർത്തം തന്നെയാണ്. നമ്മുടെ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോൽഭവ മാതാവിൻറെ നൊവേന നാം ആരംഭിക്കുകയാണ്. അമലോൽഭവമാതാവിൻറെ നാമധേയത്തിലുള്ള ഈ ദൈവാലയത്തിൽ ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും പ്രത്യേകമായ ദിവ്യബലിയും നൊവേനയും പ്രാർത്ഥനകളും നടത്തപ്പെടുന്നു. അന്യദേശങ്ങളിൽ നിന്നു പോലും ഇവിടെ വന്ന് പ്രാർത്ഥിച്ച്, അമ്മയുടെ അനുഗ്രഹം നേടിപ്പോകുന്ന ഈ ദൈവാലയത്തിലേക്ക് ഇടവക മക്കളായ എല്ലാവരെയും ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. നമ്മുടെ ശനിയാഴ്ചകൾ എല്ലാം അമ്മയോടുള്ള നന്ദിയുടെയും, നമ്മുടെ നിയോഗ സമർപ്പണങ്ങളുടെയും ദിനങ്ങളായി മാറട്ടെ എന്ന് ആശംസിക്കുന്നു.
ഈ നൊവേന പ്രാർത്ഥനകൾ ഒരുക്കിത്തന്ന സ്നേഹ ബഹുമാനപ്പെട്ട ഫിലിപ്പ് കാരിക്കശ്ശേരി അച്ഛനും, ഗാനങ്ങൾ ചിട്ടപ്പെടുത്തിയ നമ്മുടെ ഗായക സംഘാംഗമായ ആൽബർട്ടിനും, ഇതിന് അനുവാദം നൽകിയ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവിനും, പെരിയ ബഹുമാനപ്പെട്ട പ്രൊവിൻഷ്യൽ അച്ചനും ഡാനി അച്ചനും, കേന്ദ്ര സമിതി അംഗങ്ങൾക്കും, ഇതുമായി സഹകരിച്ച എല്ലാവർക്കും നന്ദി അർപ്പിക്കുന്നു.
ശനിയാഴ്ച വൈകുന്നേരങ്ങളിൽ 5:30 നുളള ദിവ്യബലിയിലേക്കും നൊവേനയിലേക്കും എല്ലാവരെയും എത്രയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. നമ്മുക്ക് ഒന്ന് ചേർന്ന് പരിശുദ്ധ അമ്മോൽഭവ നാഥയ്ക്ക് നന്ദി പറയാം, നിയോഗങ്ങൾ അർപ്പിക്കാം, മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാം. ഒത്തിരി സ്നേഹത്തോടെ വികാരിയച്ചൻ.